PSC അറിയിപ്പുകൾ - Interview, Certificate Verification, PSC Exam

 

പൊതുപ്രാഥമിക പരീക്ഷ - കോഴിക്കോട് ജില്ലയിലെ പരീക്ഷ മാറ്റിവച്ചു 

കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കൂലി വർക്കർ, വിവിധ യൂണിവേഴ്സിറ്റികളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തുടങ്ങിയ തസ്തികകളിലേക്ക് 2023 സെപ്തംബർ 23 ന് നടത്തുന്ന നാലാംഘട്ട പൊതുപ്രാഥമിക പരീക്ഷയുടെ കോഴിക്കോട് ജില്ലയിൽ നടത്തുന്ന ഒ.എം.ആർ. പരീക്ഷ മാത്രമായി മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. മറ്റ് ജില്ലകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. 

ഒ.എം.ആർ/ഓൺലൈൻ/എഴുത്തുപരീക്ഷകൾ മാറ്റിവച്ചു 

കേരള പബ്ലിക് സർവീസ് കമ്മിഷൻ 2023 സെപ്തംബർ 25 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒ.എം.ആർ./ഓൺലൈൻ/എഴുത്തു പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  

ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ (കോഴിക്കോട് ജില്ല ഒഴികെ) 

ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 652/2021, 495/2021, 496/2021, 626/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 2023 സെപ്തംബർ 25 മുതൽ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രൗണ്ടുകളിൽ വച്ച് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. കോഴിക്കോട് ജില്ലക്കാരായ ഉദ്യോഗാർത്ഥികൾ ഒഴികെ എല്ലാ ഉദ്യോഗാർത്ഥികൾക്കും പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലക്കാരായ ഉദ്യോഗാർത്ഥികൾക്കുള്ള ടെസ്റ്റ് പിന്നീട് നടത്തും. ഉദ്യോഗാർത്ഥികൾ മറ്റ് രേഖകളുടെ അസ്സലിനോടൊപ്പം അസിസ്റ്റന്റ് സർജൻ/ജൂനിയർ കൺസൾട്ടന്റ് റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നും നേടിയ മെഡിക്കൽ സർട്ടിഫിക്കറ്റും പ്രൊഫൈലിൽ അപ്ലോഡ്  ചെയ്ത ശേഷം ആയതിന്റെ അസ്സലും അഡ്മിഷൻ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ഗ്രൗണ്ടിൽ ഹാജരാകേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്തവർ യു.എഫ്.ആർ. വിഭാഗവുമായി ബന്ധപ്പെടണം (0471 2546469). 

പരീക്ഷാകേന്ദ്രത്തിൽ മാറ്റം 

കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കൂലി വർക്കർ, വിവിധ യൂണിവേഴ്സിറ്റികളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തുടങ്ങിയ തസ്തികകളിലേക്ക് 2023 സെപ്തംബർ 23 ന് നടത്തുന്ന നാലാംഘട്ട പൊതുപ്രാഥമിക പരീക്ഷക്ക് പാലക്കാട് ജില്ലയിൽ പറളി, ബാപ്പുജി ഇ.എം. സ്കൂളിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1595231 മുതൽ 1595430 വരെയുള്ള ഉദ്യോഗാർത്ഥികൾ  പഴയ കേന്ദ്രത്തിലെ അഡ്മിഷൻ ടിക്കറ്റുമായി പാലക്കാട് ബി.ഇ.എം. ഹയർ സെക്കൻഡറി സ്കൂൾ എന്ന പുതിയ പരീക്ഷാകേന്ദ്രത്തിൽ ഹാജരായി  പരീക്ഷ എഴുതേണ്ടതാണ്. 

Certificate Verification

  • ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ മെറ്റീരിയ മെഡിക്ക (കാറ്റഗറി നമ്പർ 58/2020) തസ്തികയിലേക്ക് 2023 സെപ്തംബർ 20 നും അസിസ്റ്റന്റ് പ്രൊഫസർ സർജറി (കാറ്റഗറി നമ്പർ 53/2020) തസ്തികയിലേക്ക് സെപ്തംബർ 25 നും രാവിലെ 10.30 ന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. 

Admission Ticket Available

  • Lecturer in Hindi (Direct & By Transfer) (Cat. No. 353/2022, 354/2022) in Kerala General Education Department (DIET). - View Exam Details

  •  Junior Instructor (Draftsman Mechanic) (Cat.No:007/2022) - View Exam Details

  • Lecturer in Tamil (Cat. No. 355/2022, 356/2022) (Direct & By Transfer) in Kerala General Education (DIET) - View Exam Details

  • Lecturer in in Malayalam - Kerala General Education (DIET) (Cat. No. 349/2022, 350/2022 - View Exam Details 

  • Lecturer in Urdu (Cat. No. 361/2022) in Kerala General Education (DIET) - View Exam Details

  • LECTURER IN SANSKRIT (Kerala General Education (DIET)) ­ Direct & B/T (Cat. No. 359/2022, 360/2022) - View Exam Details

  • University OA (Cat. No. 493/2022, 697/2022, 698/2022, 055/2022, 056/2022 and 261/2022) - View Exam Details

  • LECTURER IN ASSESSMENT AND EVALUATION (Kerala General Education (DIET)) ­ Direct & B/T (Cat. No. 364/2022, 365/2022) - View Exam Details

  • ECG Technician in Goverment Homoeopathic Medical Colleges (Cat. No. 259/2022) - View Exam Details

ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.  

Post a Comment

Previous Post Next Post

PSC യിൽ നിന്നും എല്ലാ വിവരങ്ങളും കൃത്യമായി ലഭിക്കുവാൻ ഈ ചാനലിൽ ജോയിൻ ചെയ്യുക.

Click here to Join PSC Update Telegram Channel


Click here to Join PSC Update WhatsApp Channel


PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകൂ


Join WhatsApp group Join Telegram Channel


ലിങ്ക് വഴി Join ചെയ്യുവാൻ കഴിയുന്നില്ല എങ്കിൽ 9895803330 ഈ നമ്പരിലേക്ക് WhatsApp മെസ്സേജ് അയച്ചാലും മതി.