പൊതുപ്രാഥമിക പരീക്ഷ - മാര്‍ക്ക് വിവരം പ്രൊഫൈലില്‍
പൊതുപ്രാഥമിക പരീക്ഷയില്‍ ഉള്‍പ്പെട്ട തസ്തികകളുടെ അര്‍ഹതാ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പരീക്ഷയെഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെയും മാര്‍ക്ക് പ്രൊഫൈലില്‍ ലഭ്യമാക്കുവാന്‍ കമ്മിഷന്‍ തീരുമാനിച്ചു. സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ശേഷമുള്ള മാര്‍ക്കാണ് പ്രൊഫൈലില്‍ ലഭ്യമാക്കുക. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം മാത്രം മാര്‍ക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന രീതിയായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. പൊതുപ്രാഥമിക പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ ഇനി റാങ്കലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വരെ സ്വന്തം മാര്‍ക്ക് അറിയാന്‍ കാത്തുനില്‍ക്കേണ്ടതില്ല. വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ റിപ്പോര്‍ട്ടിലെ ഓരോ ഘട്ടത്തിനുമുള്ള ഫാക്ടര്‍ പരിശോധിച്ചാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യഥാര്‍ത്ഥ മാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികളുടെ സ്റാന്‍ഡേര്‍ഡൈസേഷന്‍ ശേഷമുള്ള മാര്‍ക്ക് 2023 ജൂലൈ 27 മുതല്‍ അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാകും.
താഴെപറയുന്ന തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും
ജനറല്‍ റിക്രൂട്ടമെന്റ് - സംസ്ഥാന തലം
- ഗവണ്‍മെന്റ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകളില്‍ അസോസിയേറ്റ് പ്രൊഫസര്‍ / റീഡര്‍ (വിവിധ വിഷയങ്ങള്‍).
- കേരള കേര കര്‍ഷക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡില്‍ (കേരഫെഡ്) ഡെപ്യൂട്ടി മാനേജര്‍ (പേഴ്‌സണല്‍ ആന്‍ഡ് ലേബര്‍ വെല്‍ഫയര്‍).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വർക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2/ഡെമോണ്‍സ്ട്രേറ്റര്‍/ഡ്രാഫ്റ്സ്മാൻ ഗ്രേഡ് 2 ഇന്‍ കമ്പ്യൂട്ടര്‍ ഹാർഡ്‌വെയർ ആന്‍ഡ് മെയിന്റനന്‍സ്.
- കേരള കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (സംഗീത കോളേജുകള്‍) സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് ഇന്‍ മൃദംഗം ഫോര്‍ ഡാന്‍സ് (കേരള നടനം).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വർക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ പ്രിന്റിംഗ് ടെക്നോളജി.
- കേരള കേര കര്‍ഷക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡില്‍ (കേരഫെഡ്) അസിസ്റ്റന്റ് മാനേജര്‍ (എക്സ്റ്റന്‍ഷന്‍ ആന്‍ഡ് പ്രൊക്യൂര്‍മെന്റ്) (ജനറല്‍, സൊസൈറ്റി കാറ്റഗറി).
- പുരാവസ്തു വകുപ്പില്‍ റിസര്‍ച്ച് അസിസ്റ്റന്റ് (ഫോക്ലോര്‍).
- പൊതുമരാമത്ത് /ജലസേചന വകുപ്പില്‍ ഓവര്‍സിയര്‍ ഗ്രേഡ് 2/ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ് 2 (ഇലക്ട്രിക്കൽ).
- ഭൂജല വകുപ്പില്‍ ട്രേസര്‍.
- ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) (ട്രെയിനി).
- ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ (ട്രെയിനി).
- കേരള വാട്ടര്‍ അതോറിറ്റിയില്‍ പ്ലംബര്‍.
- കേരള കേര കര്‍ഷക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡില്‍ (കേരഫെഡ്) എല്‍.ഡി. ടൈപ്പിസ്റ്റ് (ജനറല്‍, സൊസൈറ്റി കാറ്റഗറി).
- കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ബോയിലര്‍ അറ്റന്‍ഡന്റ്.
ജനറല്‍ റിക്രൂട്ട്മെന്റ് - ജില്ലാതലം
- ആലപ്പുഴ ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ്
- തിരുവനന്തപുരം ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ഇലക്ട്രിഷ്യന്‍.
- വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു).
- തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ്..
- മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ലബോറട്ടറി അറ്റന്‍ഡര്‍.
- ആലപ്പുഴ ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ അറ്റന്‍ഡര്‍ ഗ്രേഡ് 2 (സിദ്ധ).
- ഇടുക്കി ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ലബോറട്ടറി അറ്റന്‍ഡര്‍.
സ്‌പെഷ്യൽ റിക്രൂട്ടമെന്‍ - ജിലാതലം
കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (പട്ടികജാതി /പട്ടികവര്‍ഗ്ഗം).
എന്‍.സി.എ. റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
- വനിത ശിശു വികസന വകുപ്പില്‍ കെയര്‍ടേക്കര്‍ (ഫീമെയില്‍) - മുസ്ലീം.
- ദ്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡില്‍ സെക്യൂരിറ്റി ഗാര്‍ഡ് - മുസ്ലീം, ധീവര, പട്ടികജാതി, വിശ്വകര്‍മ്മ, ഒ.ബി.സി., എല്‍.സി./എ.ഐ.
- കേരള സ്റ്റേറ്റ് ഹാന്‍ഡ്ലും വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ ലാസ്റ്റ് ഗ്രേഡ് എംപ്ലോയീ (പാര്‍ട്ട് 2 സൊസൈറ്റി കാറ്റഗറി) - മുസ്ലീം.
എന്‍.സി.എ. റിക്രൂട്ട്മെന്റ് - ജില്ലാതലം
- കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) മലയാളം മീഡിയം - ഹിന്ദുനാടാര്‍.
- കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) - പട്ടികവര്‍ഗ്ഗം, പട്ടികജാതി, എസ്.സി.സി.സി.
- വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) - ഹിന്ദു നാടാര്‍.
- പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്കൂള്‍ ടീച്ചര്‍ (തമിഴ മീഡിയം) - ധീവര.
- എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. - പട്ടികജാതി.
- വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. - പട്ടികജാതി.
- തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടിച്ചര്‍ (അറബിക്) എല്‍.പി.എസ്. -- പട്ടികജാതി.
- പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്.- പട്ടികവര്‍ഗ്ഗ.
- വിവിധ ജില്ലകളില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) - പട്ടികവര്‍ഗ്ഗം, എസ്.സി.സി.സി., ഹിന്ദുനാടാര്‍.
- തിരുവനന്തപുരം ജില്ലയില്‍ ആയുര്‍വേദ കോളേജുകളില്‍ നഴ്സ് ഗ്രേഡ് 2 (ആയുര്‍വേദം) - എല്‍.സി./എ.ഐ. (പുരുഷന്‍മാര്‍ മാത്രം).
- പാലക്കാട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) - എസ്.സി.സി.സി
- വിവിധ ജില്ലകളില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ - പട്ടികവര്‍ഗ്ഗം, ഒ.ബി.സി. പട്ടികജാതി, മുസ്ലീം, വിശ്വകര്‍മ്മ, ധീവര, ഹിന്ദുനാടാര്‍, എസ്.സി.സി.സി. എല്‍.സി. /എ.ഐ.
- മലപ്പുറം ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് - എസ്.സി.സി.സി..
താഴെപ്പറയുന്ന തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
- കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ ഓവര്‍സിയര്‍ ഗ്രേഡ് 2 (ഇലക്രടിക്കല്‍) (കാറ്റഗറി നമ്പര്‍ 208/2021).
- ജലസേചന വകുപ്പില്‍ ഒന്നാം ഗ്രേഡ് ഓവര്‍സിയര്‍, ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ (സിവില്‍) (വകുപ്പുതല ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പര്‍ 743,/2027).
- പൊതുമരാമത്ത് വകുപ്പില്‍ ഒന്നാം ഗ്രേഡ് ഓവര്‍സിയര്‍ / ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ (സിവില്‍) (വകുപ്പുതല ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പര്‍ 744/20210).
- തുറമുഖ വകുപ്പില്‍ (ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിങ്) ഫീല്‍ഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 520/2022).
- തുറമുഖ വകുപ്പില്‍ (ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിങ്) ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ് 1 (കാറ്റഗറി നമ്പര്‍ 247/2021).
- ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പില്‍ ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ് 1/ ഓവര്‍സിയര്‍ ഗ്രേഡ് 1 (സിവില്‍) (കാറ്റഗറി നമ്പര്‍ 507/2021).
- കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ ഓവര്‍സീയര്‍ ഗ്രേഡ് 2 (സിവില്‍) (കാറ്റഗറി നമ്പര്‍ 521/2022).
- ജലസേചന വകുപ്പില്‍ ഓവര്‍സിയര്‍ /ഡ്രാഫ്ട്സ്മാന്‍ (മെക്കാനിക്കല്‍) ഗ്രേഡ് 1 (കാറ്റഗറി നമ്പര്‍ 272/2020).
- ഭൂജല വകുപ്പില്‍ ഫോര്‍മാന്‍ / സ്റ്റോര്‍ ഇന്‍ ചാര്‍ജ് (കാറ്റഗറി നമ്പര്‍ 404/2022).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ് 2 (മെക്കാനിക്കല്‍ എഞ്ചിനീയറിങ്) - ഒന്നാം എന്‍.സി.എ. പട്ടികജാതി, ഹിന്ദുനാടാര്‍ (കാറ്റഗറി നമ്പര്‍ 411/2020, 412/2020).
- ഭൂജല വകുപ്പില്‍ സീനിയര്‍ ഡ്രില്ലര്‍ (കാറ്റഗറി നമ്പര്‍ 254/2022).
- ആരോഗ്യ വകുപ്പില്‍ പര്‍ച്ചേസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 314/2022).
- വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ “ആയ” (കാറ്റഗറി നമ്പര്‍ 21/2021).
- വിവിധ ജില്ലകളില്‍ റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 368/2021).
- കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (പട്ടികജാതി/പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 145/2021).
- വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 370/2021).
- മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവര്‍ഗ്ഗം, പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 457/2022).
- വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 369,/2021).
- വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് (പട്ടികജാതി /പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 569/2021).
- വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ബൈന്‍ഡര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 261/2021)
താഴെപ്പറയുന്ന തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
- ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (നേച്ചര്‍ ക്യൂര്‍) (കാറ്റഗറി നമ്പര്‍ 182/2022).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വർക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് (കാറ്റഗറി നമ്പര്‍ 677/2022).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വർക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 ഇന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ (കാറ്റഗറി നമ്പര്‍ 679/2022).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വർക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 ഇന്‍ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് (കാറ്റഗറി നമ്പര്‍ 678/2022).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വർക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 ഇന്‍ സിവില്‍ എഞ്ചിനീയറിങ് (കാറ്റഗറി നമ്പര്‍ 681/2022).
- കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ബയോളജി (പൊതുവിദ്യാഭ്യാസ വകുപ്പിലെ യോഗ്യരായ ഹൈസ്കൂള്‍ ടീച്ചര്‍മാരില്‍ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 575/2022).
- കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ബയോളജി (ജൂനിയര്‍) (കാറ്റഗറി നമ്പര്‍ 588/2022).
- കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കൊമേഴ്‌സ് (സീനിയര്‍) (കാറ്റഗറി നമ്പര്‍ 399/2022).
- കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കൊമേഴ്‌സ് (പൊതുവിദ്യാഭ്യാസ വകുപ്പിലെ യോഗ്യരായ എല്‍.പി. /യു.പി. സ്കൂള്‍ ടീച്ചര്‍മാരില്‍ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 579/2022).
- കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കൊമേഴ്‌സ് (പൊതുവിദ്യാഭ്യാസ വകുപ്പിലെ യോഗ്യരായ ഹൈസ്കൂള്‍ ടീച്ചര്‍മാരില്‍ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 580/2022).
- കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കൊമേഴ്‌സ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ യോഗ്യരായ മിനിസ്റ്റീരിയല്‍ ജീവനക്കാരില്‍ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 581/2022).
- കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ മാത്തമാറ്റിക്സ് (ജൂനിയര്‍) - നാലാം എന്‍.സി.എ. പട്ടികവര്‍ഗ്ഗം (കാറ്റഗറി നമ്പര്‍ 24/2022).
- കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ മാത്തമാറ്റിക്സ് (സീനിയര്‍) (കാറ്റഗറി നമ്പര്‍ 402/2022).
- കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ മാത്തമാറ്റിക്സ് (പൊതുവിദ്യാഭ്യാസ വകുപ്പിലെ യോഗ്യരായ എല്‍.പി. /യു.പി. സ്കൂള്‍ ടീച്ചര്‍മാരില്‍ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 572/2022).
- കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ മാത്തമാറ്റിക്സ് (പൊതുവിദ്യാഭ്യാസ വകുപ്പിലെ യോഗ്യരായ ഹൈസ്കൂള്‍ ടീച്ചര്‍മാരില്‍ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 573/2022).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2/ഡെമോണ്‍സ്ട്രേറ്റര്‍/ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ് 2 ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് (കാറ്റഗറി നമ്പര്‍ 676/2022).
- കേരള കോമണ്‍ പൂള്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4 (കാറ്റഗറി നമ്പര്‍ 487/2022, 488/2022, 489/2022, 490/2022).
- ആയൂര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സയന്റിഫിക് അസിസ്റ്റന്റ് - ഒന്നാം എന്‍.സി.എ. പട്ടികജാതി (കാറ്റഗറി നമ്പര്‍ 72/2022).
- ലീഗല്‍ മെട്രോളജി വകുപ്പില്‍ ജൂനിയര്‍ അസ്സേ മാസ്റ്റര്‍ (കാറ്റഗറി നമ്പര്‍ 04/2023).
- കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. - നാലാം എന്‍.സി.എ. പട്ടികവര്‍ഗ്ഗം (കാറ്റഗറി നമ്പര്‍ 640/2022).
- തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 712/2022).
- ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. - നാലാം എന്‍.സി.എ. പട്ടികജാതി (കാറ്റഗറി നമ്പര്‍ 811/2022).
- എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ്. - ഒന്നാം എന്‍.സി.എ.- എല്‍.സി./എ.ഐ. (കാറ്റഗറി നമ്പര്‍ 186/2021).
- എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 615/2021).
- കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) - ഒന്നാം എന്‍.സി.എ. ഹിന്ദുനാടാര്‍ (കാറ്റഗറി നമ്പര്‍ 332/2021).
- പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) - ഒന്നാം എന്‍.സി.എ. - എല്‍.സി./എ.ഐ. (കാറ്റഗറി നമ്പര്‍ 333/2021).
- കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) - ഒന്നാം എന്‍.സി.എ. മുസ്ലീം (കാറ്റഗറി നമ്പര്‍ 334/2021).
- കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) - ഒന്നാം എന്‍.സി.എ. - എസ്.സി.സി.സി. (കാറ്റഗറി നമ്പര്‍ 335/2021).
- വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) - ഒന്നാം എന്‍.സി.എ.- എസ്.ഐ.യു.സി. നാടാര്‍ (കാറ്റഗറി നമ്പര്‍ 336/2021).
- കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. - നാലാം എന്‍.സി.എ. പട്ടികജാതി (കാറ്റഗറി നമ്പര്‍ 755/2022).
- ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ്. - ഒന്നാം എന്‍.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പര്‍ 806/2022).
- വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 612/2021).
- വിവിധ ജില്ലകളില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ - എന്‍.സി.എ.- എസ്.സി.സി.സി., ധീവര, വിശ്വകര്‍മ്മ, മുസ്ലീം, എസ്.ഐ.യു.സി. നാടാര്‍, പട്ടികവര്‍ഗ്ഗം, പട്ടികജാതി, ഹിന്ദുനാടാര്‍ (കാറ്റഗറി നമ്പര്‍ 556/2022, 557/2022, 558,/2022, 559/2022, 560/2022, 561/2022, 562/2022, 563/2022).
- വിവിധ ജില്ലകളില്‍ കേരള പോലീസ് സര്‍വീസില്‍ ഹവീല്‍ദാര്‍ (ആംഡ് പോലീസ് ബറ്റാലിയന്‍) (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 481/2021).
- വിവിധ ജില്ലകളില്‍ കേരള പോലീസ് സര്‍വീസില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 410/2021).
- കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാജ്: ലിമിറ്റഡില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (ജനറല്‍ കാറ്റഗറി) (കാറ്റഗറി നമ്പര്‍ 523,/2022).
- കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ പ്ലാന്റ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) (ജനറല്‍ കാറ്റഗറി) (കാറ്റഗറി നമ്പര്‍ 514/2021).
- വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 195/2022).
- കേരള കര കൗശല വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (സ്റ്റെനോഗ്രാഫര്‍ 2) (കാറ്റഗറി നമ്പര്‍ 159/2022).
- കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) (കാറ്റഗറി നമ്പര്‍ 439/2022).