PSC അറിയിപ്പ്‌ - SSLC ലെവൽ പൊതു പ്രാഥമിക പരീക്ഷ എഴുതുവാൻ കഴിയാത്തവർക്ക് വേണ്ടിയുള്ള അറിയിപ്പ്‌

14/10/2023, 11/11/2023, 25/11/2023, 09/12/2023 എന്നീ തീയതികളിലെ പത്താം ക്ലാസ് യോഗ്യത പ്രാഥമിക പരീക്ഷ ചുവടെ പറയുന്ന കാരണങ്ങളാൽ  എഴുതാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികളില്‍ മതിയായ രേഖകള്‍ സഹിതം അവരവരുടെ പരീക്ഷാ കേന്ദ്രം ഉള്‍പ്പെടുന്ന ജില്ലാ PSC ഓഫീസില്‍ (തിരുവനന്തപുരം ജില്ല ഒഴികെ) നേരിട്ടോ, ചുമതലപ്പെടുത്തുന്ന വൃക്തി മുഖേനയോ നേരിട്ട്‌ അപേക്ഷ നല്‍കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ 20.01.2024-ല്‍ നടക്കുന്ന അഞ്ചാം ഘട്ട പരീക്ഷ എഴുതുവാന്‍ അവസരം നല്‍കുന്നതാണ്‌. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകള്‍ ആസ്ഥാന ഓഫീസിലെ EF Section-ല്‍ നല്‍കേണ്ടതാണ്‌. Tappal/Email വഴി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിയ്ക്കന്നതല്ല. 01.01.2024 മുതല്‍ 10.01.2024 വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വികരിക്കുകയുള്ളൂ. 10.01.2024 ശേഷം അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. 01.01.2024-നു മുന്‍പ്‌ നല്‍കിയിട്ടുള്ള അപേക്ഷകളും പരിഗണിക്കുന്നതല്ല, അവര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരം വീണ്ടും അപേക്ഷിക്കേണ്ടതാണ്‌.

സ്വീകാര്യമായ കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  1. PSC പരീക്ഷാദിവസം അംഗീകൃത സർവ്വകലാശാലകള്‍/സ്ഥാപനങ്ങള്‍ നടത്തുന്ന പരീക്ഷയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രണ്ട്‌ പരീക്ഷകളുടേയും അഡ്മിഷന്‍ ടിക്കറ്റ്‌ (പരീക്ഷാതീയതി തെളിയിക്കുന്നത്‌) ഹാജരാക്കിയാല്‍ സ്വീകരിക്കുന്നതാണ്‌.
  2. ആക്സിഡന്റ്‌ പറ്റി ചികില്‍സയില്‍ ഉള്ളവര്‍, അസുഖബാധിതര്‍ എന്നിവര്‍ ഹോസ്പിറ്റലില്‍ ചികില്‍സ നടത്തിയതിന്റെ ചികില്‍സാ സര്‍ട്ടിഫിക്കറ്റം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും (നിശ്ചിത മാതൃകയില്‍ ഉള്ളത്‌) ഹാജരാക്കിയാല്‍ സ്വീകരിയ്ക്കുന്നതാണ്‌.
  3. പ്രസവസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ചികില്‍സാ സര്‍ട്ടിഫിക്കറ്റ്‌, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ (നിശ്ചിത മാതൃകയില്‍ ഉള്ളത്‌) എന്നിവ രണ്ടും ചേര്‍ത്ത്‌ അപേക്ഷിച്ചാല്‍ സ്വീകരിയ്ക്കന്നതാണ്‌.
  4. Pregnancy സംബന്ധിച്ച കേസുകളില്‍ പരീക്ഷയോടു അടുത്ത ദിവസങ്ങളില്‍ delivery പ്രതീക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍, പരീക്ഷാ ദിവസങ്ങളില്‍ യാത്ര ചെയ്യുവാന്‍ ഉള്ള ബുദ്ധിമുട്ടൂള്ളവര്‍, rest ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ ആയതു തെളിയിക്കുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള Medical Certificate, Treatment സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയാല്‍ മാത്രമേ  Date Change അനുവദിക്കുകയുള്ളൂ.
  5. പരീക്ഷാ ദിവസം സ്വന്തം വിവാഹം നടക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ തെളിവുസഹിതം അപേക്ഷിച്ചാല്‍ സ്വീകരിക്കുന്നതാണ്‌.
  6. ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ സ്വീകരിക്കുന്നതാണ്‌.

Medical Certificate മാതൃക, ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പ്‌ എന്നിവ  PSC Website-ല്‍ Home Page-ല്‍ Must Know എന്ന Link-ല്‍ PSC Exam Updates എന്ന പേജില്‍ ലഭ്യമാണ്‌. (Ph:- 0471-2546260, 246).

Post a Comment

Previous Post Next Post

PSC യിൽ നിന്നും എല്ലാ വിവരങ്ങളും കൃത്യമായി ലഭിക്കുവാൻ ഈ ചാനലിൽ ജോയിൻ ചെയ്യുക.

Click here to Join PSC Update Telegram Channel


Click here to Join PSC Update WhatsApp Channel


PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകൂ


Join WhatsApp group Join Telegram Channel


ലിങ്ക് വഴി Join ചെയ്യുവാൻ കഴിയുന്നില്ല എങ്കിൽ 9895803330 ഈ നമ്പരിലേക്ക് WhatsApp മെസ്സേജ് അയച്ചാലും മതി.